How to face interview in malayalam
ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? അഭിമുഖത്തിൽ സ്വയം പരിചയപ്പെടുത്തുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കിക്കോളൂ!
ഒരു ജോലിയ്ക്കായി അഭിമുഖത്തിൽ പങ്കെടുക്കുക അത് നേടിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ജോലിക്ക് വേണ്ടിയുള്ള ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് നിരവധി റൗണ്ടുകൾ ക്ലിയർ ചെയ്യണം. അതുകൊണ്ടാണ് ഉദ്യോഗാർത്ഥികൾ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം നൽകണമെന്നും റിക്രൂട്ടർക്ക് തൃപ്തികരമായ ഉത്തരം നൽകാൻ അവർ എന്താണ് പറയേണ്ടതെന്നും വളരെ ശ്രദ്ധാലുവായിരിക്കണം എന്ന് പറയുന്നത്.
ഒരു റിക്രൂട്ടർ ഒരു ഉദ്യോഗാർത്ഥിയോട് ചോദിക്കുന്ന ആദ്യത്തേതും അടിസ്ഥാനപരവുമായ ചോദ്യങ്ങളിൽ ഒന്ന് സ്വയം പരിചയപ്പെടുത്തുക എന്നതാണ്. ഇതിൽ വിജയം കാണാനും പോസിറ്റീവ് ആയി അഭിമുഖം ആരംഭിക്കുവാനും പൊതുവായ ചില തെറ്റുകൾ വരുത്തുന്നതിൽ നിങ്ങൾ ജാഗ്രത പാലിക്കണം. അവ എന്തൊക്കെ ആണെന്ന് നോക്കാം.
നിങ്ങളുടെ ബയോഡാറ്റ വായിക്കരുത്
ഒരു ജോലിയ്ക്കായുള്ള അഭിമുഖത്തിൽ സ്വയം പരിചയപ്പെടുത്തുമ്പോൾ ഒരു ഉദ്യോഗാർത്ഥി ചെയ്യാൻ പാടില്ലാത്ത ഏറ്റവും മോശമായ കാര്യം അവർ അവരുടെ ബയോഡാറ്റ വായിക്കുക എന്നതാണ്. അത് ഉദ്യോഗാർത്ഥിയെ കുറിച്ച് വളരെ മോശമായ ഒരു മതിപ്പ് റിക്രൂട്ടർക്ക് നൽകുന്നു. ഒരു അടിസ്ഥാന ചോദ്യത്തിന് ഉത്തരം നൽകാൻ ഉദ്യോഗാർത്ഥിക്ക് സ്വാഭാവികതയില്ലെന്ന് ചിന